KOYILANDY DIARY.COM

The Perfect News Portal

പ്രൊഫ. എം കെ സാനുവിൻറെ ഭാര്യ എൻ രത്‌നമ്മ സാനു (90) അന്തരിച്ചു

കൊച്ചി: പ്രൊഫ. എം കെ സാനുവിൻറെ ഭാര്യ എൻ രത്‌നമ്മ സാനു (90) അന്തരിച്ചു. എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ “സന്ധ്യ’ യിൽ ആയിരുന്നു അന്ത്യം. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി മാധവൻ വക്കീലിൻറെ മൂന്നാമത്തെ മകളാണ്‌. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകീട്ട്‌ അഞ്ചിന്‌ രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും.

മക്കൾ: എം എസ് രഞ്‌ജിത്ത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട്), എം എസ് രേഖ, ഡോ. എം എസ് ഗീത (റിട്ട. അധ്യപിക സെന്റ് പോൾസ് കോളേജ്, ഹിന്ദി വിഭാഗം മേധാവി), എം എസ് സീത (സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്‌മെൻറ്, വിമൻ ആൻഡ്‌ ചൈൽഡ് ഡവലപ്‌മെൻറ്), എം എസ്. ഹാരിസ് (ദുബായ്, എൻജിനീയർ). മരുമക്കൾ: സി വി മായ, സി കെ കൃഷ്‌ണൻ (ഇൻഡ്യൻ അലൂമിനിയം കമ്പനി), പി വി ജ്യോതി (റിട്ട മുനി. കോർപ്പറേഷൻ സെക്രട്ടറി), മിനി (ദുബായ്).

 

Share news