‘പ്രകൃതി സൗഹൃദ വിദ്യാലയം’ പോസ്റ്റർ രചന മത്സരത്തിൽ അണിചേർന്ന വിദ്യർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു
പോസ്റ്റർ രചനാ മത്സരം: വിദ്യർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു. കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം: ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ പ്രകൃതിസൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശാസ്ത്രോത്സവം നടക്കുന്ന നാല് സ്കൂളുകളിലും പച്ചോല കൊണ്ടുണ്ടാക്കിയ വല്ലങ്ങൾ സ്ഥാപിക്കുകയും അതോടൊപ്പം വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്ഥാപക്കുകയും ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. കൊയിലാണ്ടി എ ഇ ഒ കെ പി ഗിരീഷ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി പ്രസ് ക്ലബ് പ്രസിഡണ്ട് രാജേഷ് കീഴരിയൂർ, എച്ച് എം ഫോറം കൺവീനർ ഷാജി എൻ ബലറാം, കെ യു ടി എ ജില്ലാ പ്രസിഡണ്ട് റഫീഖ് മായനാട്, രൂപേഷ് കുമാർ എം, കെ കെ ശ്രീഷു, ലത്തീഫ് കവലാട്, ഷർഷാദ് കെ പി എന്നിവർ സംസാരിച്ചു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ കെ എം നജീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റഷീദ് പുളിഞ്ചേരി സ്വാഗതവും സി കെ മുസ്തഫ അമീൻ നന്ദിയും പറഞ്ഞു.
