KOYILANDY DIARY

The Perfect News Portal

സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി. കോൺഗ്രസ്‌ നേതൃത്വം ഇടപെട്ട് പൂർവ്വസ്ഥിതിയിലാക്കി

പേരാമ്പ്ര: സ്വകാര്യ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി. കോൺഗ്രസ്‌ നേതൃത്വം ഇടപെട്ട് പൂർവ്വ സ്ഥിതിയിലാക്കി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് 12ൽ പേരാമ്പ്ര എം. യു. പി. സ്കൂളിലേക്ക് പോകുന്ന റോഡിൽ പുതിയെടുത്ത് പക്രൻ സാഹിബിൻ്റെ ഉടമസ്ഥതയിലുള്ള റോഡ് സൈഡിലുള്ള സ്ഥലമാണ് കഴിഞ്ഞ ദിവസം രാത്രി സമയത്ത് ജെസിബി ഉപയോഗിച്ച് 20 മീറ്ററോളം നീളത്തിൽ ഇടിച്ചു നിരത്തിയത്. പിറ്റേ ദിവസം തന്നെ ഉടമ പോലീസിലും ഗ്രാമ പഞ്ചായത്തിലും പരാതി നലകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
തുടർന്നാണ് കോൺഗ്രസ്സ് നേതൃത്വം ഇതിൽ ഇടപെടുന്നത്. ഇന്ന് കാലത്ത് തന്നെ കരിങ്കല്ല് അടിച്ച് നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകന്മാരുടെ സാന്നിദ്ധ്യത്തിൽ സ്ഥലം പൂർവസ്ഥിതിയിലാക്കി. പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ നിന്ന് സബ് – ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവൃത്തി തടയാൻ വന്നെങ്കിലും പ്രവർത്തകരുടെ ചെറുത്ത് നിൽപ്പിൽ പോലീസിന് പിന്മാറേണ്ടി വന്നു.
Advertisements
രാജൻ മരുതേരി, പി.കെ. രാഗേഷ്, യു.സി.ഹനീഫ, കെ.പി. വിശ്വൻ, ശ്രീധരൻ കല്ലാട്ട്, ബൈജു ആയടത്തിൽ, സി.ടി. ബാലൻ നായർ, അഭിമന്യൂ എ.കെ. സജീന്ദ്രൻ, കുയ്യടി വിനോദൻ, എൻ.പി. മുരളി, ആഷിക് പുതിയെടുത്ത്, വി.പി.സുരേഷ്, സജീവൻ കുഞ്ഞോത്ത്, രാജീവൻ എം.ടി എന്നിവർ നേതൃത്വം നൽകി. പേരാമ്പ്രയിലെ ചില പുത്തൻ മുതലാളിമാരും മണ്ണ് മാഫിയയുമാണ് ഇവർക്ക് പിന്തണയുമായി എത്തിയത്. കച്ചവട താല്പര്യം മാത്രം കണ്ട് പുത്തൻ മുതലാളിമാർ സ്കൂളുകളും ആശുപത്രികളും തിയേറ്റർ കോംപ്ലക്സും ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മദ്യശാലകളുമൊക്കെ സ്ഥാപിക്കാൻകൂട്ട് നിൽക്കുകയാണ് ഇത്തരക്കാർ.
പുതിയെടുത്ത് പക്രൻ സാഹിബും അദ്ദേഹത്തിൻ്റെ കുടുംബവും പേരാമ്പ്രയിലെ റോഡിനായാലും മറ്റ് വികസന പ്രവർത്തനങ്ങൾക്കും ഒട്ടനവധി സംഭാവനകൾ നല്കിയവരാണ് ആവശ്യം വന്നാൽ ഇപ്പോഴും ഭൂമി കൊടുക്കാൻ തയ്യാറാണ് എന്നാൽ ഇരുട്ടിന്റെ മറവിൽ ഭൂമി കയ്യേറുന്ന സാമൂഹ്യ ദ്രോഹികളുടെ പ്രവർത്തനത്തെ എതിർത്തു തോൽപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു . കോൺഗ്രസ്സ് അനുഭാവിയായ പക്രൻ സാഹിബിന് നേരിട്ട അനുഭവം ഇനി ആർക്കും ഉണ്ടാവരുതെന്നും നേതാക്കൾ സൂചിപ്പിച്ചു.