സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാക്കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയതും പണിമുടക്കിനു കാരണമായി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്നാണ് സർക്കാർ നിലപാട്.