KOYILANDY DIARY.COM

The Perfect News Portal

വയനാടിനെ നെഞ്ചോടുചേര്‍ത്ത് പൃഥിരാജ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ പൃഥിരാജ് 25 ലക്ഷം നല്‍കി. ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാടിനെ ലോകം മുഴുവന്‍ ചേര്‍ത്ത് പിടിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. സിനിമാ മേഖലയില്‍ നിന്നും മാത്രം നിരവധി പേരാണ് വയനാടിന് സഹായവുമായി എത്തിയത്.

 

തെന്നിന്ത്യന്‍ താരം ധനുഷും കഴിഞ്ഞ ദിവസം വയനാടിന് സഹായധനം കൈമാറിയിരുന്നു. 25 ലക്ഷം രൂപയാണ് ധനുഷ് നല്‍കിയത്. ധനുഷ് സംഭാവന നല്‍കിയ വിവരം ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ സുബ്രഹ്‌മണ്യം ശിവയാണ് തന്റെ എക്സിലൂടെ അറിയിച്ചത്. നമ്മളുടെ പ്രിയപ്പെട്ട് ധനുഷ് വയനാട് പ്രളയ ദുരിതാശ്വാസത്തിന് പിന്തുണ അറിയിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

Share news