അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠകൾക്ക് പ്രഭാമണ്ഡലം സമർപ്പിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാവിഷ്ണു, ദുർഗ്ഗാദേവി, അയപ്പ ഭഗവാൻ എന്നീ പ്രതിഷ്ഠകൾക്ക് പ്രഭാമണ്ഡലം സമർപ്പിച്ചു. സമർപ്പണ ചടങ്ങിൽ മേൽശാന്തി കന്മന ഇല്ലം രാജൻ നമ്പൂതിരി, പരിപാലന സമിതി പ്രസിഡണ്ട് ഇ എസ് രാജൻ, സിക്രട്ടറി സജി തെക്കയിൽ, പി.കെ ബാലകൃഷ്ണൻ, വേണു ഇ, എൻ കെ കൃഷ്ണൻ, സുരേഷ് ചിറക്കൽ, ശാരദാ, ദാസൂട്ടി എന്നിവർ സംബന്ധിച്ചു.
