KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ പോഷൻ മാസാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: വനിതാശിശുവികസനവകുപ്പ് പന്തലായനി ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ പ്രൊജക്ട് തല പോഷൻ മാസാചരണം സംഘടിപ്പിച്ചു. പോഷകാഹാര പ്രദർശനം, പോഷകാഹാര പാചകമത്സരം, ന്യൂട്രീഷൻ ക്വിസ്സ്, അനീമിയ സ്ക്രീനിംഗ് ക്യാമ്പ്, ഭക്ഷ്യസുരക്ഷബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു. ചേമഞ്ചേരി എഫ് എഫ് ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള  സമ്മാനദാനവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ ഹാരിസ്  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ബിന്ദു സോമൻ, മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ ജെ, സി ഡി പി ഒ ധന്യ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അതുല്യ ബൈജു, സുധ, ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ, അംബിക, രാജലക്ഷ്മി, അഞ്ജലി, അങ്കണവാടി പ്രവർത്തകരായ ജീജ, ഉഷ, സൂലീജ, ഉഷ.കെ തുടങ്ങിയവർ സംസാരിച്ചു.

Share news