KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാറിനെതിരെ സേവ് കോൺഗ്രസ് കൊയിലാണ്ടി എന്ന പേരിൽ പോസ്റ്റർ

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും ഡിസിസി പ്രസിഡണ്ടുമായ അഡ്വ. കെ. പ്രവീൺ കുമാറിനെതിരെ കൊയിലാണ്ടിയിൽ വ്യാപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. അഴിമതിക്കാരനായ ആളെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചത്. കൊയിലാണ്ടി പട്ടണത്തിൽ ടൌൺഹാൾ പരിസരത്താണ് പ്രവീണിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

മഹാനായ കെ കരുണാകരൻ്റെ പേരിൽ നിർമ്മിച്ച ഡിസിസി ഓഫീസ് നിർമ്മാണത്തിൽ പ്രവീൺ അഴിമതി നടത്തിയകാര്യം ചൂണ്ടി കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് തെളിവുകൾ ഉൾപ്പെടെ കൊടുത്തിട്ടും നടപടി എടുത്തില്ലെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്. സേവ് കോൺഗ്രസ് കൊയിലാണ്ടി എന്ന പേരിലാണ് പോസ്റ്റർ ഇറങ്ങിയത്. അഴിമതിക്കാരനെ കൊയിലാണ്ടിക്ക് വേണ്ട എന്നും പോസ്റ്ററിലുണ്ട്. ഇതോടെ മത്സരത്തിനിറങ്ങുന്ന പ്രവീണിന് കനത്ത പ്രതിസന്ധി ആണ് ഉണ്ടാക്കിയിരിക്കുന്നത്.

Share news