പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ജെയ്ക് സി തോമസും, ചാണ്ടി ഉമ്മനും വോട്ട് ചെയ്തു

കോട്ടയം: ഉമ്മൻചാണ്ടിയുടെ മരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 18.5 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകിട്ട് ആറുവരെയാണ് പോളിങ്. ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. മണർകാട് ഗവ. എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തിയാണ് ജെയ്ക് വോട്ടു രേഖപ്പെടുത്തിയത്.

ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്.

