KOYILANDY DIARY.COM

The Perfect News Portal

കർണാടകത്തിൽ പോളിംഗ് ആരംഭിച്ചു

ബം​ഗളൂരു : കർണാടകത്തിൽ പോളിംഗ് ആരംഭിച്ചു. 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 5.21 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 58,284 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് പുരോ​ഗമിക്കുന്നത്. ബിജെപിക്കായി 224 സ്ഥാനാർത്ഥികളും കോൺഗ്രസിനായി 223 സ്ഥാനാർത്ഥികളും ജെഡിഎസിനായി 209 സ്ഥാനാർത്ഥികളുമാണ് മത്സര രംഗത്തുള്ളത്. ശനിയാഴ്‌ചയാണ് വോട്ടെണ്ണൽ. ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ പ്രചാരണം ശക്തമാക്കിയ തെരഞ്ഞെടുപ്പിൽ ഫലമെന്താകുമെന്ന കാത്തിരിപ്പിലാണ് ജനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപതിലധികം റാലികളാണ് പ്രചാരണ കാലയളവിൽ പങ്കെടുത്തത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രചാരണവേളകളിൽ നിറഞ്ഞുനിന്നു.

പ്രചരണങ്ങൾക്കിടയിൽ നടന്ന പരാമർശങ്ങൾ കൊണ്ടും കർണാടക തെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടു. റാലിക്കിടെ മുസ്ലീം സംവരണത്തെപ്പറ്റി നടത്തിയ പരാമർശത്തിന്റെ പേരിൽ അമിത് ഷാ സുപ്രീം കോടതിയുടെ വിമർശനം നേരിട്ടിരുന്നു. ബാ​ഗേപ്പള്ളിയിലെ സിപിഐ എം സ്ഥാനാർഥിയായ ഡോ. അനിൽകുമാറിനു നേരെ ബിജെപി പ്രവർത്തരുടെ ആക്രമണശ്രമവും ഉണ്ടായിരുന്നു.

Advertisements
Share news