KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്‍റെ മുന്നറിയിപ്പ്

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്‍റെ മുന്നറിയിപ്പ്. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യര്‍ത്ഥിച്ചു.

 

അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പൊലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://keralapolice.gov.in/page/announcements

Advertisements
Share news