KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം.

കൊല്ലപ്പെട്ട വിനോദ് പത്തും രമേശ്‌ അഞ്ചും കൊലക്കേസുകളിൽ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം പൊലീസിനെ ആക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം തിരിച്ച് വെടിവെക്കുകയായിരുന്നുവെന്ന് പറയുന്നു. 

Share news