KOYILANDY DIARY

The Perfect News Portal

ഐഎസ്ആർഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്

ഐഎസ്ആർഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്. ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി. കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം.

കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ്‌ കുമാറാണെന്നും ഇയാൾ പരീക്ഷ എഴുതിയത് സുമിത്തിന് വേണ്ടിയാണെന്നും പൊലിസ് പറഞ്ഞു.

 

ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തു. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഇത്രയും പേർ ഹരിയാനയിൽ നിന്ന് പങ്കെടുത്തതിൽ സംശയം. ഇവരുടെ പിന്നിൽ ഹരിയാനയിലെ കോച്ചിങ് സെന്ററെന്നും നിഗമനം.

Advertisements

 

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. ഹരിയാന സ്വദേശികളായ സുനിൽ, സുമിത് കുമാർ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോട്ടണ്‍ ഹിൽ സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. ഫോൺ ഉപയോഗിച്ചാണ് ഇരുവരും കോപ്പിയടിച്ചതെന്ന് പൊലീസ് പറഞ്ഞു.