20 ഗ്രാം MDMAയും ആയുധങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി
.
കൊയിലാണ്ടി: 20 ഗ്രാം MDMAയും ആയുധങ്ങളുമായി യുവാവിനെ കോടിക്കല്‍ കടപ്പുറത്തുവെച്ച് പോലീസ് പിടികൂടി. ഊരള്ളൂർ വെങ്ങിലോട്ട് സഞ്ജു (32) നെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. പ്രതി ഓടിച്ചിരുന്ന PB 11 BC – 1540 താർ ജീപ്പില്‍ നിന്നും എയർഗൺ, രണ്ട് വളഞ്ഞ് നീളം കൂടിയ കത്തികള്‍, രണ്ട് ചെറിയ കത്തി എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. SI വിനീത് വിജയൻ, മനോജ് രാമത്ത്, ഷാജി വി.വി, ASI ബിനീഷ് വി.കെ, ശോഭിത് ടി.കെ, അനൂപ് സെൻ, ലിബിൻ ഡി.വി, അതുൽ പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തു വരികയാണ്.





