സ്ത്രീകളോട് മോശമായി പെരുമാറിയ ആളെ പോലീസ് തിരയുന്നു
കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറുകയും ബഹളംവെച്ചപ്പോൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തയാളെ പോലീസ് തിരയുന്നു. ഈ ഫോട്ടോയിലും സിസിടിവി ദൃശ്യത്തിലും കാണുന്ന ഇയാളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസിൽ അറിയിക്കേണ്ടതാണ്. ഫോൺ: 0496 2620236.
