പൊയിൽക്കാവിൽ ദൈവജ്ഞ പരിഷത്ത്- ജ്യോതിഷ ശില്പശാല
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ- ദേവിക്ഷേത്രത്തിൽ നവംബർ 27 കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ” ദൈവജ്ഞ പരിഷത്ത്”എന്ന ജ്യോതിഷ ശില്പശാല നടക്കുകയാണ്. പ്രഗത്ഭരായ 50ഓളം ജ്യോതിഷ പണ്ഡിതൻമാർ ചടങ്ങിൽ പങ്കെടുക്കുന്നു.

ക്ഷേത്രവും ദേവ പ്രശ്നവും, ദേവപ്രശ്നത്തിന്റെ ആവശ്യകത, തമസ്സി ദ്രവ്യാണി ദീപ ഇവ:, ക്ഷേത്രജ്ഞൻ എന്നീ വിഷയങ്ങളെ അധികരിച്ച് പൂക്കാട് സോമൻ പണിക്കർ, അഖിലേഷ് പണിക്കർ ചേളന്നൂർ, എം കെ രാധാകൃഷ്ണ പണിക്കർ ബാലുശ്ശേരി, വിനോദ് പണിക്കർ എന്നിവർ വിഷയാവതരണം നടത്തുന്നതാണ്.

പ്രസ്തുത പരിപാടിയും, കാർത്തികവിളക്ക് ആഘോഷ പരിപാടികളും ലത (മലബാർ ദേവസ്വം ബോർഡ് ഏരിയകമ്മറ്റി അംഗം) ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാമചന്ദ്ര പണിക്കർ, പി കെ പുരുഷോത്തമൻ എന്നിവർ ആശംകളർപ്പിക്കുന്നതുമായിരിക്കും.

ഇതോടൊപ്പം” സഹസ്രദീപ സമർപ്പണം”, ബ്രഹ്മ. സുമേധാമൃത ചൈതന്യ (അമൃതാനന്ദമയിമഠം) യുടെ ക്ഷേത്രാരാധന എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ, ആഘോഷ കമ്മറ്റി ഭാരവാഹികളായ ശശികോതേരി, യു വി ബാബുരാജ് എന്നിവർ അറിയിച്ചു.
