KOYILANDY DIARY.COM

The Perfect News Portal

പി.കെ.എസ് കൊയിലാണ്ടി ഏരിയ കൺവെൻഷൻ

കൊയിലാണ്ടി: പി.കെ.എസ് കൊയിലാണ്ടി ഏരിയ കൺവെൻഷൻ ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ ചേർന്നു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി പി ലക്ഷ്‌മണൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു. പി കെ രാജേഷ് അധ്യക്ഷതവഹിച്ചു. കെട്ടിട നിർമ്മാണ ഫണ്ട് ജൂൺ 30നുള്ളിൽ പൂർത്തിയാക്കുവാനും, ജൂലൈ മാസത്തിൽ ഏരിയയിലെ വിവിധ ഭാഗങ്ങളിലായി 30 പട്ടികജാതി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

കൺവൻഷനിൽ വിവിധ ലോക്കലുകളിൽ നിന്നായി 104 പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാനകമ്മിറ്റി അംഗം ഷാജി തച്ചയിൽ, ജില്ലാജോയിൻ്റ് സെക്രട്ടറി വി പി ശ്യാംകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് പി വി അനുഷ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി പി രാജീവൻ സ്വാഗതം പറഞ്ഞു,

Share news