PKS ദ്വൈമാസിക “മുന്നോട്ട്” 600 വരിക്കാരെ ചേർക്കും

കൊയിലാണ്ടി: പട്ടികജാതി ക്ഷേമ സമിതിയുടെ മുഖപത്രമായ മുന്നോട്ട് ദ്വൈമാസികയ്ക് കൊയിലാണ്ടി ഏരിയയിൽ 600 വരിക്കാരെ ചേർക്കാൻ തീരുമാനിച്ചു. ക്യാംപയ്ന്റെ ഔപചാരിക ഉദ്ഘാടനം സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്ററിൽ നിന്ന് വരിസംഖ്യ സ്വീകരിച്ചു കൊണ്ട് പി. കെ. എസ്. ജില്ലാ പ്രസിഡണ്ട് സി. എം. ബാബു നിർവ്വഹിച്ചു.

ജില്ലാഎക്സിക്യൂട്ടീവ് അംഗം ബാബു മുണ്ട്യാടി, ഏരിയ പ്രസിഡണ്ട് പി കെ രാജേഷ്, വൈസ് പ്രസിഡണ്ട് ടി. വി. ദാമോധരൻ, പി. പി. രാധാകൃഷ്ണൻ, ഭാനു..സി, ഏരിയ സെക്ക്രട്ടറി പി. പി. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.


