കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നിയോജക മണ്ഡലം എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എംഎൽഎ അനുമോദിച്ചു. മണ്ഡലത്തിനകത്തുള്ള സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. മുൻ എം എൽ എ കെ ദാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ജമീലസമദ്, സി കെ ശ്രീകുമാർ, ഷീബ മലയിൽ, സതി കിഴക്കയിൽ, കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, എൻ മുരളീധരൻ തോറോത്ത്, കെ എസ് രമേശ് ചന്ദ്ര, വി പി ഇബ്രാഹിംകുട്ടി, വി കെ മുകുന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, പി എൻ കെ അബ്ദുള്ള എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ ഇന്റൻസ് എൻട്രൻസ് കോച്ചിങ്ങ് സെന്ററും പങ്കാളിയായി ഇന്റൻസ് ഡയറക്റ്റർ അരുൺ പുതിയോട്ടിൽ സ്വാഗതവും വാർഡ് കൗൺസിലർ എ ലളിത നന്ദിയും പറഞ്ഞു.
