KOYILANDY DIARY

The Perfect News Portal

പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം: കെ എസ് എസ് പി യു.

കൊയിലാണ്ടി: പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് കെ എസ് എസ് പി യു. മൂടാടി യൂണിറ്റ് പ്രവർത്തകർ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ ബ്ലോക്ക് പ്രസിഡണ്ട് എൻ കെ കെ മാരാർ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി.

പെൻഷൻ പരിഷ്കരണത്തിന്റെയും. ക്ഷേമ ആശ്വാസത്തിന്റെയും കുടിശ്ശിക ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും, കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി സുരേന്ദ്രൻ മാസ്റ്റർ, എ ഹരിദാസ്, പി എൻ ശാന്തമ്മ ടീച്ചർ, പി ശശീന്ദ്രൻ, കെ പി ശശീന്ദ്രൻ, എന്നിവർ സംസാരിച്ചു. മുതിർന്നവർക്ക് ആദരവും പുതിയ മെമ്പർമാർക്ക് സ്വീകരണവും നൽകി. കൈത്താങ്ങ് സഹായ വിതരണവും നടന്നു.