KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

കോഴിക്കോട്: നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശികയും, പെൻഷനറായ മുഴുവൻ തൊഴിലാളികളുടെയും അംശാദായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, സാന്ത്വന സഹായം, കുടുംബ പെൻഷൻ തുടങ്ങി ബോർഡ് നൽകാനുള്ള മുഴുവൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിനു മുൻപ് വിതരണം ചെയ്യണമെന്ന് കേരള കൺസ്ട്രക്ഷൻ ലേബർ യൂണിയൻ (യു.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി വി ബി മോഹനൻ ആവശ്യപ്പെട്ടു.
കേരള കൺസ്ട്രക്ഷൻ ലേബർ യൂണിയൻ (യു.ടി.യു.സി) കോഴിക്കോട് ജില്ലാ സമ്മേളനം ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആർ എസ് പി സംസ്ഥാന സമിതിയംഗം നന്ദിയോട് ബാബു, യുടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് മുണ്ടക്കയം സോമൻ, കെസിഎൽയു സംസ്ഥാന ട്രഷറർ പി മുഹമ്മദ് ഇസ്ഹാഖ്, ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.
പി ബാലകൃഷ്ണൻ പരപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് രവി സ്വാഗതവും അക്ഷയ് പൂക്കാട് നന്ദിയും രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി അക്ഷയ് പൂക്കാട് – പ്രസിഡണ്ട് എൻ എസ് രവി – സെക്രട്ടറി പി ബാലകൃഷ്ണൻ പരപ്പിൽ – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Share news