KOYILANDY DIARY.COM

The Perfect News Portal

കക്കഞ്ചേരിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കക്കഞ്ചേരിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കഞ്ചേരി സ്വദേശി പന്നിക്കോടത്ത് മീത്തൽ നാരായണൻ (56) ആണ് മരിച്ചത്. രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ ബൈക്കിടിച്ച് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 

പന്നികോടത്ത് മീത്തൽ നല്ലാളൻ അരിയായി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മാധവി, പെണ്ണുകുട്ടി, ചെറിയ പ്പെണ്ണ്, ദേവി.

Share news