KOYILANDY DIARY.COM

The Perfect News Portal

 പി സി ജോര്‍ജ് ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: പി സി ജോര്‍ജ് ബിജെപിയിലേക്കെന്ന് സൂചന. തന്റെ പാര്‍ട്ടിയായ ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയില്‍ ചേരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ബിജെപി നേതാക്കളുമായി പി സി ജോര്‍ജ് ഇത് സംബന്ധിച്ച ചര്‍ച്ച നടത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയാകും. പാര്‍ട്ടി അംഗത്വം പി സി ജോര്‍ജ് എടുക്കണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. കേരളത്തില്‍ ഇടത് വലത് മുന്നണികളില്‍ ചേക്കേറാന്‍ പല തവണ ശ്രമിച്ചെങ്കിലും ഇരുമുന്നണികളും പിസിയെ അടുപ്പിച്ചിരുന്നില്ല.

തുടര്‍ന്ന് ബിജെപിയുമായി ഒരു വര്‍ഷത്തോളമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയായിരുന്നു. ഘടകകക്ഷി എന്ന നിലയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനായിരുന്നു ജനപക്ഷം തീരുമാനിച്ചിരുന്നത്. എന്നാല്‍, അത്തരം തീരുമാനത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ശക്തമായി എതിര്‍ത്തു. ഇത്തരം രീതി ആവശ്യമില്ലെന്ന് കേന്ദ്രത്തെ കേരള നേതൃത്വം അറിയിക്കുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും മുന്നണി വിടാമെന്ന അവസ്ഥ ഉണ്ടാകുമെന്നുള്ളത് കൊണ്ടാണ് ഘടകകക്ഷിയായി തുടരണമെന്ന ജനപക്ഷത്തിന്റെ ആവശ്യത്തെ ബിജെപി എതിര്‍ത്തത്.

 

തുടര്‍ന്ന് ബിജെപി അംഗത്വം തന്നെ എടുത്ത് ബിജെപിയായി പ്രവര്‍ത്തിച്ചാല്‍ അംഗീകരിക്കാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനപക്ഷ പാര്‍ട്ടി ഒന്നടങ്കം ബിജെപിയിലേക്ക് ലയിക്കാന്‍ ഒരുങ്ങുന്നത്. ഇന്ന് കൂടിയുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഒപ്പം തന്നെ പത്തനംതിട്ട സീറ്റ് നേരത്തെ തന്നെ ലക്ഷ്യമിട്ട പിസി, ഇനി ബിജെപി സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിക്കാനും സാധ്യതയേറി.

Advertisements
Share news