KOYILANDY DIARY.COM

The Perfect News Portal

കൊണ്ടംവള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടപ്പന്തൽ ശിലാസ്ഥാപനം

കൊയിലാണ്ടി: കൊണ്ടംവള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടപ്പന്തൽ ശിലാസ്ഥാപനം  നടന്നു. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ പെരികമന ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശിലാസ്ഥാപനം നടത്തി. ക്ഷേത്ര ഉരാളൻ കളത്തിൽ നാരായണൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി മുരളി കൃഷ്ണൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ പ്രമോദ് കുമാർ എന്നിവർ സന്നിഹിതരായി. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് നടപ്പന്തൽ നിർമ്മാണ ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങ് നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ബിജുലാൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ (ദേവസ്വം ബോർഡ്) ഏരിയ കമ്മിറ്റി അംഗങ്ങളായി ചിന്നൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണുമാസ്റ്റർ, എക്സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ് ജഗദീഷ്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.ഉണ്ണി, നടപ്പന്തൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ മനോജ് കുമാർ, കൺവീനർ രമണി മാക്കണ്ടാരി, ഉണ്ണി എ.പി, ഭാരവാഹികളായ ഉണ്ണികൃഷ്ണൻ ടി.പി, ബാബു എ.എം എന്നിവർ സംസാരിച്ചു.
Share news