KOYILANDY DIARY.COM

The Perfect News Portal

ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ രോഗികളെ സന്ദർശിച്ചു

കൊയിലാണ്ടി: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികൾ നെസ്റ്റ് ഹോം കെയറിൻ്റെ നേതൃത്വത്തിൽ രോഗികളെ സന്ദർശിക്കുകയും അവർക്ക് സ്നേഹ സമ്മാനം കൈമാറുകയും ചെയ്തു. സമൂഹത്തിലേറെ സ്വീകാര്യതയുള്ള ശ്രീ പിഷാരികാവ് ക്ഷേത്ര മേൽശാന്തി എൻ. നാരായണൻ മൂസത്, CSI ചർച്ച് ഫാദർ Fr. ബിജോലിൻ, കൊയിലാണ്ടി സിദ്ദീഖ് ജുമാമസ്ജിദ്  ഇമാം മെഹബൂബ് ഹൈതമി എന്നിവരെ ഉൾപെടുത്തിയാണ് സന്ദർശനം നടത്തിയത്. 
രോഗി പരിചരണത്തിന്റെയും അവരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകതയെയും പറ്റിയുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഗൃഹ സന്ദർശനത്തിന്റെ ലക്ഷ്യം. കൂടാതെ കൊയിലാണ്ടി SI ശൈലേഷും, രാജേഷ് കിഴരിയൂരും എന്നിവർ പരിപാടിയുടെ ഭാഗമായി. ടി പി ബഷീർ, പി. ഉസൈർ  എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
Share news