KOYILANDY DIARY.COM

The Perfect News Portal

വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെൻ്റ്; ജോണ്‍ ബ്രിട്ടാസ് എം പി

വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മതപരമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ചരിത്രത്തില്‍ ഇതാദ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ പരാജയഭീതിയാണ്. അതിനാലാണ് ജയന്ത് ചൗധരിയെ ബിജെപി കൂടെനിര്‍ത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്.

കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത് ധവള പത്രമല്ല, തെരഞ്ഞെടുപ്പ് പത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമമെന്നും വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബ്രിട്ടാസ് എം പി വിമര്‍ശിച്ചു. ഇന്ത്യ എല്ലാവരുടെയും രാജ്യമാണ്. വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഇടമല്ല പാര്‍ലമെന്റെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

Share news