KOYILANDY DIARY.COM

The Perfect News Portal

പാനൂർ സ്ഫോടനം; ബോംബ് നിർമ്മാണം രാഷ്ട്രീയ സംഘർഷത്തിൻ്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്

പാനൂർ സ്ഫോടനം രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമ്മിച്ചത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ്. കുയിമ്പിൽ ക്ഷേത്ര പരിസരത്ത് വെച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഈ സംഘർഷത്തിൻ്റെ തുടർച്ചയായാണ് ബോംബ് നിർമ്മിച്ചത്. ബോംബ് നിർമ്മാണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇല്ല. ‘ബോംബിൻ്റെ ഉന്നം തിരഞ്ഞെടുപ്പ് എന്നത് വ്യാജ വാർത്തയാണ്.

കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

Share news