KOYILANDY DIARY

The Perfect News Portal

ദില്ലി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ദില്ലി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് നീക്കം. ഹൈക്കോടതി വിധി തെറ്റായ അനുമാനങ്ങളെ തുടര്‍ന്നാണെന്ന് വാദം. അതേസമയം, തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിനെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, സഞ്ജയ് സിംഗ് എന്നിവര്‍ക്കാണ് അനുമതി നിഷേധിച്ചത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ജയില്‍ അധികൃതരുടെ നടപടി.

Advertisements

അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് തീരുമാനിക്കാനാണ് ഹര്‍ജിയെന്ന് കോടതി പറഞ്ഞു. ഇഡി നല്‍കിയ തെളിവുകള്‍ സൂചിപ്പിക്കുന്നത് കെജ്രിവാള്‍ ഗൂഢാലോചന നടത്തിയെന്നാണ്. മദ്യനയം രൂപീകരിക്കുന്നതില്‍ പങ്കാളിയാണെന്നും ഇഡി വെളിപ്പെടുത്തുന്നുവെന്നും ദില്ലി ഹൈക്കോടതി പറഞ്ഞു. മാപ്പുസാക്ഷികളെ അവഗണിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ടുപോകില്ലെന്നും ഹൈക്കോടതി പറഞ്ഞു. മാപ്പുസാക്ഷികള്‍ ബോണ്ടുകള്‍ വാങ്ങുന്നതും മത്സരിക്കുന്നതും കോടതി വിഷയങ്ങളല്ല നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണനയില്ലെന്നും ഹൈക്കോടതി പറഞ്ഞു.