പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബുകളുടെ ഉദ്ഘാടനവും വായന പക്ഷാചരണത്തിൻ്റെ സമാപനവും, വിദ്യാർഥികൾ തയ്യാറാക്കിയ “ഇമ്മിണി വലിയ പുസ്തകത്തിൻ്റെ” പ്രകാശനവും മജീഷ്യൻ ശ്രീജിത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സഫിയ അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ എ. പി. പ്രബീത്, എൻ. പി. വിനോദ്, ബാജിത്, എം.പി.ടി.എ പ്രസിഡൻ്റ് ജെസ്സി ഗിരീഷ്, എം.ടി. റീന, പി. ശ്രുതി എന്നിവർ സംസാരിച്ചു.
