KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കൊയിലാണ്ടി: ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൻ.എം.എം.എസ്, യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും, രാജ്യ പുരസ്കാർ ജേതാക്കളായ വിദ്യാർഥികളെയും അനുമോദിച്ചു.  ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച “സാഭിമാനം 24” നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു.
ടൗൺ ഹാളിൽ നടന്ന സാഭിമാനത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എ.കെ. ശാരികയെ ഉപഹാരം സമർപ്പിച്ച് അനുമോദിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.ഷിജു, ഇ.കെ.അജിത്, കൗൺസിലർ പി. പ്രജിഷ, പി.ടി.എ. പ്രസിഡൻ്റ് പി.എം. ബിജു, പ്രിൻസിപ്പൽ എ.പി. പ്രബീദ്, പ്രധാനാധ്യാപിക സി.പി. സഫിയ, എം.പി.ടി.എ. പ്രസിഡൻ്റ് ജെസ്സി, പി.കെ. രഘുനാഥ്, ഒ.കെ. ഷിഖ, സി.വി. ബാജിത്ത്, കെ.കെ. ശ്രീജിത്ത്, കെ.കെ.സിന്ധു, സാലി ജോസഫ് എന്നിവർ സംസാരിച്ചു.
Share news