പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കായിക മത്സര വിജയികൾക്ക് ഏർപ്പെടുത്തിയ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി
കൊയിലാണ്ടി: കേരളോത്സവം – പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കായിക മത്സര വിജയികൾക്ക് ഏർപ്പെടുത്തിയ റോളിംഗ് ട്രോഫി എം.എൽ.എ ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന പഞ്ചായത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ റോളിംഗ് ട്രോഫി മകൻ എം.കെ വിശ്വനിൽ നിന്ന് കാനത്തിൽ ജമീല എം.എൽഎ ഏറ്റുവാങ്ങിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, വൈസ്പ്രസിഡണ്ട് ചൈത്ര വിജയൻ, സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ജീവാനന്ദൻ, മെമ്പർമാരായ കെ.ടി.എം കോയ, ഇ.കെ. ജുബീഷ് സി.പി.ഐ നേതാക്കളായ ഇ.കെ.അജിത്ത്, എൻ. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

