KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> മാരാമുറ്റം തെരു പുത്തവാടൻക്കണ്ടി ആദിത്യ (18) നിര്യാതയായി. പിതാവ്: ഗണേശൻ (സ്റ്റൈലോ ഒപ്റ്റിക്കൽസ്, എം.പി.റോഡ് കോഴിക്കോട്). മാതാവ്: ജയന്തി. സഹോദരി: അനുപമ. സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽ

കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് ജ്യോതിഷ്‌കുമാര്‍ (41) നിര്യാതനായി. അമ്മ: തങ്കമണി. അച്ഛന്‍: പരേതനായ മാധവന്‍നായര്‍. ഭാര്യ: നിഷ. മക്കള്‍: പൂജ, പുണ്യ. സഹോദരങ്ങള്‍: പ്രവീണ്‍, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച.

കോഴിക്കോട് > ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളും. കാക്കൂര്‍ തച്ചൂര്‍ അപ്പുനിവാസില്‍ രാജന്റെ മകന്‍ സജീവ്കുമാര്‍(38), കക്കോടി കോട്ടൂപ്പാടം സ്വദേശി ചെറിയാമ്പത്ത് പരേതനായ...

കോഴിക്കോട് > ആഗസ്ത് 15ന് കോഴിക്കോട് കടപ്പുറത്ത് 'വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവസാഗരത്തിന് സ്വാഗതസംഘമായി. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു. സ്വര്‍ണ പ്രശ്‌നം നടത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിലവിലുള്ള കംഫര്‍ട്ട്...

കൊയിലാണ്ടി: റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഫീസ് വന്‍വര്‍ധന. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്ക്   ബൈക്കിന് മുന്നുരൂപയായിരുന്നത് എട്ടുരൂപയായി വര്‍ധിച്ചു. 24- മണിക്കൂറിന് ആറുരൂപയായിരുന്നു. അതിപ്പോള്‍...

കൊയിലാണ്ടി: മുചുകുന്ന് ഗവ. കോളേജില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ജൂലായ് 25-ന് 11 മണിക്ക് ഓഫീസിലെത്തണം.

കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. പാറക്കാട് രഞ്ജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

കൊയിലാണ്ടി: ബാങ്ക് പി.ഒ. / സഹകരണ ബാങ്ക് പരീക്ഷകര്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ് കൊയിലാണ്ടി ജയസൂര്യയില്‍ ജൂലായ് 24-ന് കാലത്ത് 10മണിമുതല്‍ നടക്കുന്നു. ഫോണ്‍: 9387112511, 9400523966.

കൊയിലാണ്ടി:കൊയിലാണ്ടിയിൽ സി.പി.ഐ (എം) ന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ദളിത് പീഡനത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. ടി.കെചന്ദൻ, കെ.ഷിജു, പി.കെ.ഭരതൻ, വി.സുന്ദരൻ, ബാബു മുണ്ട്യാടി എന്നിവർ നേതൃത്വം നൽകി.