ജീവിത ശൈലി രോഗ നിർണയ ക്യാമ്പും, ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു
കൊയിലാണ്ടി: ജീവിത ശൈലി രോഗ നിർണയ ക്യാമ്പും, ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. തിരുവങ്ങൂർ കുടുബാരോഗ്യ കേന്ദ്രവും, പന്തലായനി ആരോഗ്യ കേന്ദ്രവ്യം, മണമൽ സംഗമം റസിഡൻ്റ്സ് അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിലാണ് ജീവിത ശൈലി രോഗ നിർണയ ക്യാമ്പും, ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡണ്ട് കെ. മണി അദ്ധ്യക്ഷത വഹിച്ചു.

ഡോ. സൗമ്യ ബോധവൽകരണ ക്ലാസ് നടത്തി, JHI രാജീവൻ. JPHN സന്ധ്യ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി ചന്ദ്രൻ ഇന്ദീവരം സ്വാഗതവും വൈസ് പ്രസിഡണ്ട് ഷറീഫ നന്ദിയും പറഞ്ഞു.
