ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസ് കൊയിലാണ്ടി നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് ഉദ്ഘാടനം നിർവഹിച്ചു. അരുൺ മണൽ അധ്യക്ഷത വഹിച്ചു,

രത്ന വല്ലി ടീച്ചർ, അഡ്വ. കെ വിജയൻ, രാജേഷ് കീഴരിയൂർ, എൻ വി ബാലകൃഷ്ണൻ, വി കെ റഷീദ് മാസ്റ്റർ, വി ടി സുരേന്ദ്രൻ, നടേരി ഭാസ്കരൻ, അഡ്വ. സതീഷ് കുമാർ എം, കെ, പി വിനോദ് കുമാർ, മനോജ് പയറ്റ് വളപ്പിൽ, പി വി ആലി, സുനിൽകുമാർ വിയ്യൂർ, ചെറുവക്കാട്ട് രാമൻ എന്നിവർ പ്രസംഗിച്ചു. രജീഷ് വെളത്ത്കണ്ടി സ്വാഗതവും സുരേഷ് ബാബു മണമൽ നന്ദിയും പറഞ്ഞു
