KOYILANDY DIARY

The Perfect News Portal

സൗജന്യ നേത്രപരിശോധന – തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: എളാട്ടേരി സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റിവിൻ്റെയും, അരുൺ ലൈബ്രറിയുടേയും, വി ട്രസ്റ്റ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന – തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എളാട്ടേരി എൽ.പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് പന്തലായിനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അരുൺ ലൈബ്രറി പ്രസിഡണ്ട് എൻ.എം. നാരായണൻ അധ്യക്ഷതവഹിച്ചു.
ജീവിവർഗങ്ങളുടെ അനുഭവങ്ങളെ ദർശിക്കാനുള്ള പ്രധാന ഇന്ദ്രിയമായ കണ്ണുകൾ ആയാസരഹിതമായ വിശ്രമത്തിലൂടെ മാത്രമെ നിലനിർത്താനാവുകയുള്ളൂവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ധേഹം പറഞ്ഞു. ചെങ്ങോട്ടുകാവ് പ്രൈമറി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുഷ, സുരക്ഷാ പാലിയേറ്റീവ് ചെങ്ങോട്ടുകാവ് മേഖലാ ഭാരവാഹി സജിത് മേലൂർ എന്നിവർ സംസാരിച്ചു.
Advertisements
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 150ൽ അധികം രോഗികളെ പരിശോധിച്ച് അവശ്യമരുന്നുകൾ നൽകി. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് വിദഗ്ദർ നിർദ്ദേശങ്ങൾ കൊടുത്തു. യൂണിറ്റ് സെക്രട്ടറി പി.കെ. ശങ്കരൻ സ്വാഗതവും പി.കെ. മോഹനൻ നന്ദിയും പറഞ്ഞു.