സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കോതമംഗലം മാതൃക റെസിഡൻ്റ്സ് അസോസിയേഷൻ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അഡ്വ: ചന്ദ്രശേഖരൻ, പ്രസിഡണ്ട് റിയേഷ് ബാബു, സെക്രട്ടറി ബാബുരാജ് സുകന്യ, ട്രഷറർ ജ്യോതി കൃഷ്ണൻ, എൻ.കെ.സുജിത്ത് എന്നിവർ സംസാരിച്ചു.




