കാർഷിക സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: കാർഷിക സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്റസ് & വർക്കേഴ്സ് ഡെവലപ്പ്മെന്റ് & വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കർഷക സേവാ കേന്ദ്രം വളം ഡിപ്പോയുടെയും ആഭിമുഖ്യത്തിലാണ് കാർഷിക സെമിനാർ സംഘടിപ്പിച്ചത്. ജി ഗീതാനന്ദൻ (അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.

സമഗ്ര പരിചരണം തെങ്ങിലും, കവുങ്ങിലും എന്ന വിഷയം ആസ്പദമാക്കി കേരള കാർഷിക സർവ്വകലാശാലയിലെ മുൻ അസോസിയേറ്റ് ഡയറക്ടർ ക്ലാസ്സെടുത്തു. നഗരസഭ കൗൺസിലർമാരായ ഫക്രുദീൻ മാസ്റ്റർ, രമേശൻ വലിയാട്ടിൽ ഡയറക്ടർമാരായ ടി പി കൃഷ്ണൻ, സുരേഷ് ബാബു എടക്കുടി, ഇന്ദിര ടി കെ, പ്രേമകുമാരി എസ് കെ, തങ്കമണി കെ, ഷെരീഫ പി പി എന്നിവർ സംസാരിച്ചു. സെക്രട്ടറി രേഷ്മ കെ ആർ സ്വാഗതം പറഞ്ഞു.
