KOYILANDY DIARY

The Perfect News Portal

അവയവക്കടത്ത് കേസ്; കാണാതായ പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് പുലർച്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും. കോയമ്പത്തൂരിൽ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ടെഹ്റാനിൽ പോയി അവയവ വിൽപന നടത്തിയശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. ഷെമീർ ഇടനിലക്കാരനായി പ്രവർത്തിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.