KOYILANDY DIARY

The Perfect News Portal

കംബൈൻഡ് ഡിഫൻസ് സർവീസിൽ വിവിധ വിഭാഗങ്ങളിലായി അവസരം; 459 ഒഴിവ്

കംബൈൻഡ് ഡിഫൻസ് സർവീസിൽ വിവിധ വിഭാഗങ്ങളിലായി അവസരം. 459 ഒഴിവുകളിലേക്കുള്ള യുപിഎസ്‌സി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 4 ആണ്. പരീക്ഷ സെപ്തംബര് ഒന്നിന്. ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ, നേവൽ അക്കാദമി, ഏഴിമല, എയർ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്, ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

Advertisements

ഡിഫെൻസ് പോസ്റ്റുകളിലേക്കും ടെക്നിക്കൽ പോസ്റ്റുകളിലേക്കും ഒഴിവുകളുണ്ട്. പ്ലസ് ടു, ബിരുദം, എൻജിനീയറിങ് ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ എഴുത്തുപരീക്ഷ നടക്കും. www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല.