KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയില്‍ ഓപ്പണ്‍ ജിംനേഷ്യം വരുന്നു

കൊയിലാണ്ടി നഗരസഭയുടെ ഓപ്പൺ ജിംനേഷ്യം പ്രവർത്തി ഉദ്ഘടനം ചെയ്തു. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തരാകുന്നതിനും, ശരീരിക മാനസിക ഉല്ലാസങ്ങൾ നേടുന്നതിനും ജിംനേഷ്യം എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. ROB യുടെ അടിഭാഗത്തു ചേരിക്കുന്നുമ്മൽ ഭഗത്തു വാർഡ് 32ൽ ആണ് ഓപ്പൺ ജിം ആരംഭിക്കുന്നത്.

സ്പോൺസർഷിപ്പിലൂടെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർ എ ലളിത ആധ്യക്ഷത വഹിച്ചു. AKG സ്പോർട്സ് സെന്റർ അംഗം UK ചന്ദ്രൻ, പ്രഭാത് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജയദേവൻ CK, അശോകൻ KV, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മുൻ കൗൺസിലർ സുരേന്ദ്രൻ മാങ്ങോട്ടിൽ സ്വാഗതവും വാർഡ് കൺവീനർ തേജചന്ദ്രൻ നന്ദിയും പറഞ്ഞു.

Share news