ഒ എൻ വി സാഹിത്യ പുരസ്കാരം എം മുകുന്ദന് സമ്മാനിച്ചു

കഴക്കൂട്ടം: കേരള സർവകലാശാലയുടെ ഒ എൻ വി സാഹിത്യ പുരസ്കാരം എം മുകുന്ദന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തെ ചരിത്ര വൽക്കരിച്ച എഴുത്തുകാരനാണ് എം മുകുന്ദനെന്ന് പുരസ്‌കാരം സമ്മാനിച്ച് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കാര്യവട്ടം ക്യാമ്പസ് ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. എസ് നസീബ്, ആർ രാജേഷ്, ഡോ. ജെ എസ് ഷിജൂഖാൻ, ആർ ബി രാജേഷ് കുമാർ, ഡോ. കെ ജി ഗോപ് ചന്ദ്രൻ, ഡോ. പി എം രാധാമണി, ഡോ. എൻ പ്രമോദ്, വൈ അഹമ്മദ് ഫൈസൽ, പി എസ് ഗോപകുമാർ, ഡി എൻ അജയ്, ഡോ. സീമ ജെറോം, അഡ്വ. ജി മുരളീധരൻ, ഡോ. കെ എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.

