KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കൊയിലാണ്ടി: മൂടാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വൈകീട്ട് 6 മണിയോടുകൂടി  കൊച്ചുവേളി – അമൃതസർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. തട്ടിയ ഉടൻ ഡ്രൈവർ ട്രെയിൻ നിർത്തിയിട്ടുണ്ട്. കൊയിലാണ്ടിയിൽ നിന്ന് പോലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നുണ്ട്. 

Share news