KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിരപ്പള്ളി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കാഞ്ഞിരപ്പള്ളി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.  അട്ടിവളവിന് സമീപത്തുള്ള പറമ്പില്‍ വച്ച്  രണ്ടുപേരെ  കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. സാരമായ പരിക്ക് പറ്റിയവരില്‍ ഒരാള്‍ മരിച്ചു. പുറത്തേല്‍ ചാക്കോച്ചനാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കണമല പ്ലവനാകുഴിയില്‍ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news