ലോക പാലിയേറ്റീവ് ദിനത്തിൽ സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു

കൊയിലാണ്ടി: ലോക പാലിയേറ്റീവ് ദിനത്തിൽ സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സെന്റർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. കൊയിലാണ്ടി നഗരസഭാ ഹാപ്പിനെസ്സ് പാർക്കിന് നടന്ന ചടങ്ങിൽ സുരക്ഷ സോണൽ കൺവീനർ ആനന്ദൻ സി. പി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. യു.കെ ചന്ദ്രൻ, സി രാമകൃഷ്ണൻ, ശ്യാമള എം.എം പി. ചന്ദ്രശേഖരൻ, യു.കെ പവിത്രൻ, ശ്രീകുമാർ ടി.കെ, വി.എം അനൂപ് എന്നിവർ സംസാരിച്ചു

