KOYILANDY DIARY

The Perfect News Portal

വായനാദിനത്തോടനുബന്ധിച്ച് എ.ഡി.എസ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സി ഡി എസ് തല മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: വായനാദിനത്തോടനുബന്ധിച്ച് എ.ഡി.എസ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സി ഡി എസ് തല മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സി ഡി എസ് ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.
സീൽ ചെയ്ത് തയ്യാറാക്കിയ ചോദ്യപേപ്പർ ചോദ്യ അവതാരക ഊർമിള ടീച്ചർക്ക് കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത. വി. കൈമാറി. സൗത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ സുധിന സ്വാഗതവും നോർത്ത് വൈസ് ചെയർ പേഴ്സൺ ആരിഫ നന്ദിയും പറഞ്ഞു.