KOYILANDY DIARY.COM

The Perfect News Portal

ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വോത്സവവും വിളംബര ജാഥയും സംഘടിപ്പിച്ചു

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വോത്സവവും വിളംബര ജാഥയും സംഘടിപ്പിച്ചു.പയ്യോളി അങ്ങാടിയിൽ നടന്ന പഞ്ചായത്ത് തല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. 13 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 
പരിപാടിയിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ,  തുറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബി ടി എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ് വളണ്ടിയർമാർ, എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ, വിവിധ സ്കൂളിലെ അധ്യാപകർ, കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അനീഷ് കുമാർ സ്വാഗതവും  തുറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് നന്ദിയും പറഞ്ഞു.
Share news