അനധികൃത തെരുവ് കച്ചവടത്തിനെതിരെ 13ന് കൊയിലാണ്ടിയിൽ കടയടപ്പ് സമരം

കൊയിലാണ്ടി: അനധികൃത തെരുവ് കച്ചവടത്തിനെതിരെ ഫിബ്രവരി 13ന് കൊയിലാണ്ടിയിൽ വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുമെന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ (കെ.എം.എ) അറിയിച്ചു. അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന എം.എസ്.എം.ഇ നിയമ ഭേദഗതി പിൻ വലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് 13ന് ചൊവ്വാഴ്ച കടയടച്ച് പ്രേതിഷേധിക്കാൻ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് കെ കെ നിയാസ് ആധ്യക്ഷത വഹിച്ചു. പികെ ഷുഹൈബ് അമേത്ത് കുഞ്ഞഹമ്മദ്, പി ചന്ദ്രൻ, കെ ഗോപാലകൃഷ്ണൻ, ബാബു സുകന്യ, സുനിൽ പ്രകാശ്, കെ വി നസീർ, യൂ.കെ അസീസ്, വി പ്രജീഷ്, പി കെ മനീഷ് എന്നിവർ സംസാരിച്ചു. കെ പി രാജേഷ് സ്വാഗതവും കെ ദിനേശൻ നന്ദിയും പറഞ്ഞു.
