KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം 2024 ഫിബ്രവരി 20 മുതൽ 26 വരെ

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം 2024 ഫിബ്രവരി 20 മുതൽ 26 വരെ നടത്തുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

  • ഫെബ്രുവരി 20 ചൊവ്വാഴ്ച കളമെഴത്തും തേങ്ങയറും പാട്ടും.
  • ഫെബ്രുവരി 21ബുധനാഴ്ച വൈകിട്ട് നാലുപുരക്കൽ മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ വിവിധയിനം കലാപരിപാടികൾ. രാത്രി 8:30 ന് കഥാപ്രസംഗം
  • ഫെബ്രുവരി 22 വ്യാഴാഴ്ച ഹരിശ്രീ നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
  • ഫെബ്രുവരി 23 വെള്ളിയാഴ്ച പ്രശസ്ത പിന്നണിഗായകൻ രാഹുൽ സത്യനാഥ ഒരുക്കുന്ന ഗാനമേള.
Advertisements
  • ഫിബ്രവരി 24 ശനിയാഴ്ച രാവിലെ 8 മണിക്കും 9നും  മധ്യേ ബ്രഹ്മശ്രീമേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം വൈകിട്ട് 7 മണിക്ക് തിരുവാതിരക്കളി.
  • ഫെബ്രുവരി 25 ഞായറാഴ്ചഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം വൈകിട്ട് 6 45 ന് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രക്കുളത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലിയോട് കൂടിയ നാന്തകം എഴുന്നള്ളത്ത് തുടർന്ന് തിറകൾ.
  • ഫെബ്രുവരി 26 തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ഉത്തമ ഗുരുതിതർപ്പണം