KOYILANDY DIARY.COM

The Perfect News Portal

ഒഡെപെക് ജര്‍മന്‍ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയില്‍ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: തൊഴിൽ വകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ്‌ എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റിന്റെ (ഒഡെപെക്) നേതൃത്വത്തിലുള്ള ജർമൻ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചു. അങ്കമാലി സൗത്ത് ഇൻകെൽ ബിസിനസ് പാർക്കിൽ നടന്ന സമ്മേളനത്തിൽ ജർമൻ കോൺസൽ ജനറൽ അഹിം ബുഹാട്ട് പരീക്ഷാകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ അധ്യക്ഷനായി.

കേരളത്തിൽനിന്ന്‌ ജർമനിയിലേക്ക്‌ ജോലി തേടിപ്പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും അങ്കമാലിയിൽ ആരംഭിച്ച പരീക്ഷാകേന്ദ്രം. പ്രവേശനം ലഭിക്കുന്നവരുടെ പഠനം, പരീക്ഷാഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവ സർക്കാർ വഹിക്കും. പരിപാടിയിൽ ജർമൻ സർക്കാർ ഏജൻസി ഡീഫേ എക്‌സിക്യൂട്ടീവ് ഡയറക്ടർ തോസ്റ്റൻ കീഫെർ, ഒഡെപെക് എംഡി കെ എ അനൂപ്, ടെൽക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ രേണുക പഞ്ച്‌പോർ, ഡീഫേ ചീഫ് ലീഗൽ ഓഫീസർ അന്യ വീസെൻ, ഡീഫേ മൈഗ്രേഷൻ കൺസൾട്ടന്റുമാരായ കാർമെൻ ഹസ്‌ലെർ, എഡ്‌നാ മുളിരോ, അങ്കമാലി നഗരസഭാ കൗൺസിലർ അജിത ഷിജോ, ഫിലിപ്പ് ഗാഗ്സ്റ്റാട്ടർ ബെർലിപ്‌സ് തുടങ്ങിയവർ സംസാരിച്ചു.

 

Share news