KOYILANDY DIARY.COM

The Perfect News Portal

സ്‌പൈഡർമാൻ വേഷത്തിലെത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിലായി. തിരുവനന്തപുരം സ്വദേശി ബാഹുലേയനാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്.

ഇയാൾക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നഗരത്തിലെ 12 വീടുകളിലായിരുന്നു ഇയാൾ മോഷണം നടത്തിയത്. സ്‌പൈഡർമാൻ വേഷത്തിലെത്തിയായിരുന്നു ഇയാളുടെ കവർച്ച.

Share news